ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും; ട്രാഫിക് പൊലീസിന്‍റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം
By :  സ്വന്തം ലേഖകൻ
Update: 2025-11-04 10:37 GMT
കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷൻ സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും ഉയർന്നു. ഇടപ്പള്ളി കളമശ്ശേരി റൂട്ടിൽ ഓടുന്ന എൽഎംആർഎ ബസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്കാണ് കളമശ്ശേരി സ്റ്റേഷൻ സമീപം അപകടം ഉണ്ടായത്. ഉടന്‍ സമീപത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്നു എസിപി മെട്രോ സ്റ്റേഷനിലെ അഗ്നി രക്ഷാ ഉപകരണങ്ങൾ എടുത്ത് തീയണച്ചു. സമീപത്തെ ഓട്ടോ തൊഴിലാളികളും ഉടന്‍ ഇടപെട്ടതോടെ വലിയ അപകടം ഒഴിവായി.