ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക് യാർഡിൽ തീപിടുത്തം; തീപടർന്നത് ടാങ്കിന്റെ വെൽഡിങ് ജോലിക്കിടെ; നിയന്ത്രണവിധേയമാക്കി അഗ്നിശമന സേന

Update: 2025-08-29 11:16 GMT

കോഴിക്കോട്: ഫറോക്കിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക് യാർഡിൽ തീപിടുത്തം. നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് സംഭവം. ടാങ്കിന്റെ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. തീ അണയ്ക്കുന്നതിനായി മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

Tags:    

Similar News