പാലോട് ഞെട്ടിപ്പിക്കുന്ന അപകടം; പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് നാല് സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരമെന്ന് വിവരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-11-11 08:00 GMT

തിരുവനന്തപുരം: പാലോട് പേരയം താളിക്കുണ്ണിയിലുള്ള ആൻ ഫയർ വർക്സ് എന്ന പടക്കനിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ 9:30 ഓടെയാണ് സംഭവം.

ഓലപ്പടക്കങ്ങൾക്ക് തീയിടുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പരിക്കേറ്റ തൊഴിലാളികൾ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവരാണ്. ഇവരിൽ ഷീബയുടെ പരിക്ക് ഗുരുതരമായതിനെത്തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിതുര ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ച് വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ പടക്കനിർമ്മാണ യൂണിറ്റ് പാലോട് സ്വദേശി അജികുമാറിന്റേതാണ്. നിർമ്മാണ യൂണിറ്റിന് 25 മീറ്റർ അകലെയാണ് പടക്കങ്ങൾ സൂക്ഷിക്കുന്ന സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഇത്തരം അപകടങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. 

Tags:    

Similar News