ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ അപകടം; കാലില്‍ റിങ്ങ് റോപ്പ് കുരുങ്ങി കടലില്‍ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-09-16 08:02 GMT
പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ വലയിൽ കാൽ കുരുങ്ങി കടലിൽ വീണ യുവാവ് മരിച്ചു. ചെട്ടിപ്പടി സ്വദേശി സഹീർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 'മർകബുൽ ബുശറ' എന്ന ഫൈബർ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു സഹീർ.
വലവലിക്കുന്നതിനിടെയാണ് സംഭവം. കാൽ റിങ് റോപ്പിൽ കുരുങ്ങിയതിനെ തുടർന്ന് കടലിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വർഷങ്ങളായി മത്സ്യബന്ധനം ഉപജീവനമാക്കിയ സഹീറിന് രണ്ട് കുട്ടികളുണ്ട്.