തിരക്കുള്ള ബസിൽ കയറി; യുവതിയെ പുറകിൽ നിന്ന് മോശമായി സ്പർശിച്ചു; ബഹളം കൂട്ടി ബാക്കി യാത്രക്കാർ ഇടപ്പെട്ടതും വിരുതൻ കുടുങ്ങി

Update: 2025-09-16 08:37 GMT

തൃശൂർ: ഗുരുവായൂരിൽ നിന്ന് പറവൂർ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 65-കാരൻ പിടിയിലായി. എങ്ങണ്ടിയൂർ സ്വദേശി പഴയേടത്ത് മുരളീധരൻ (65) ആണ് വാടാനപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം നടന്നത്.

ചേറ്റുവ പാലം കടന്നതിന് പിന്നാലെയാണ് മുരളീധരൻ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ച് ഉപദ്രവിക്കാൻ തുടങ്ങിയത്. തിരക്കുമൂലമായിരിക്കാം എന്ന് കരുതി യുവതി സീറ്റിൽ നിന്നെഴുന്നേറ്റ് മുന്നോട്ട് മാറിയിരുന്നെങ്കിലും, പ്രതി വീണ്ടും പിന്നിലെത്തി സ്പർശിക്കുകയും അശ്ലീല സംഭാഷണങ്ങൾ നടത്തുകയുമായിരുന്നു.

യുവതി പ്രതികരിച്ചതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മുരളീധരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാടാനപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈജു എൻ.ബി, സബ് ഇൻസ്പെക്ടർ ജയകുമാർ, സി.പി.ഒ. സുരേഷ്, റിഷാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News