കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതം; നാട് മുഴുവന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് പ്രതിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സ് ബോര്‍ഡ്; ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് നഗരസഭ അധികൃതര്‍
കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതം; നാട് മുഴുവന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് പ്രതിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സ് ബോര്‍ഡ്
കൊടുവള്ളി: കൊടുവള്ളി ഉപജില്ല കലോത്സവത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡിലെ ഫോട്ടോ കണ്ടവര്‍ ഞെട്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ചകേസില്‍ പ്രതിയായ ഷുഹൈബിന്റെ ചിത്രം പതിച്ച എം എസ് സൊല്യൂഷന്‍സിന്റെ ബോര്‍ഡുകളാണ് കൊടുവള്ളി നഗരത്തില്‍ നിരന്നത്. കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ നിന്ന് ആരംഭിച്ച് മുഖ്യ വേദിയായ ഹൈസ്‌കൂള്‍ കവാടത്തിനരികെ വരെ ഇരുപത്തിയഞ്ചോളം ഫ്ളക്സ് ബോര്‍ഡുകളാണ് ഷുഹൈബിന്റെ ചിത്രമടക്കം എം എസ് സൊല്യൂഷന്‍സിന്റെ പേരില്‍ സ്ഥാപിച്ചത്.
എന്നാല്‍ അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കൊടുവള്ളി നഗരസഭ വ്യക്തമാക്കുന്നത്. വേദിക്കരികെ ബോര്‍ഡ് സ്ഥാപിച്ചത്
കലോത്സവ കമ്മിറ്റിയുടെ അറിവില്ലാതെയാണെന്ന് കമ്മിറ്റി അംഗങ്ങളും വ്യക്തമാക്കി. കലോത്സവ വേദിയുടെ പലഭാഗങ്ങളിലും റോഡിലും എല്‍ഇഡി സ്‌ക്രീന്‍ പരസ്യം ചെയ്യാന്‍ എം എസ് സൊല്യൂഷന്‍സ് വലിയ തുക വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ചോദ്യപേപ്പര്‍ കേസിലെ പ്രതിയുടെ ചിത്രങ്ങള്‍ അടങ്ങിയ പരസ്യം തെറ്റായ സന്ദേശം നല്‍കും എന്നതിനാല്‍ പരസ്യം ചെയ്യാനുള്ള അനുമതി കലോത്സവത്തിന്റെ കണ്‍വീനര്‍ നിഷേധിക്കുകയായിരുന്നു. എന്നിട്ടും ഇത്തരം ബോര്‍ഡുകള്‍ വന്നത് എങ്ങനെ എന്ന് അറിയില്ല എന്നാണ് കലോത്സവ കമ്മിറ്റി അറിയിക്കുന്നത്. സംഭവം വിവാദമായതോടെ നഗരസഭ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്തു.