നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ഭക്ഷ്യവിഷബാധ; കടുത്ത ഛർദ്ദിയും തളർച്ചയും; 7 കുട്ടികൾ ചികിത്സയിൽ; ഡിഎംഒ പരിശോധന നടത്തി
By : സ്വന്തം ലേഖകൻ
Update: 2025-01-25 12:59 GMT
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ടുകൾ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്.
വിടാതെയുള്ള ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പട്ടതിനെ തുടർന്ന് 7 കുട്ടികളെ ഇപ്പോൾ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് വാർഡിൽ ഡിഎംഒ യുടെ സംഘം പരിശോധന നടത്തുകയും ചെയ്തു. കുട്ടികൾ കൂട്ടം കൂടിയിരുന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റത് എന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുകയാണ് എന്ന് അധികൃതർ അറിയിച്ചു.