കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളടക്കം 75 പേര്‍ക്കു ഭക്ഷ്യ വിഷബാധ; അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികള്‍ ആശുപത്രിയില്‍
കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ 75 പേര്‍ക്കു ഭക്ഷ്യ വിഷബാധ
കളമശേരി: വിനോദയാത്രയ്ക്കായി കൊച്ചിയിലെത്തിയ സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളടക്കം 75 പേര്‍ക്കു ഭക്ഷ്യ വിഷബാധ. കോഴിക്കോട് നിന്നും വിനോദയ യാത്രയ്‌ക്കെത്തിയ സംഘത്തെ ഛര്‍ദിയും വയറിളക്കവുമായി എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. രാത്രി 9.30 മണിയോടെയാണു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും 12 മണിക്കാണു മറൈന്‍ ഡ്രൈവിലെത്തിയത്. അവിടെ നിന്നു സ്വകാര്യ ട്രാവല്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ ബോട്ടില്‍ കയറി യാത്ര ചെയ്തു.
ഇതിനു ശേഷം വൈകിട്ടോടെ ഇടപ്പള്ളിയിലെ മാള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണു കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടന്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.