ഓരോ സ്ഥലത്തും ഓരോ..അനുഭവം; ബട്ട് സുരക്ഷയുടെ കാര്യത്തിൽ ഈ സംസ്ഥാനം തന്നെ ബെറ്റർ; രാജ്യത്തെ എട്ട് നഗരങ്ങൾ സന്ദർശിച്ച് റേറ്റ് നല്‍കി വിദേശ വനിത; ആർക്കാ..സെക്കൻഡ് എന്ന് മലയാളികൾ
കൊച്ചി: ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ നടത്തിയ യാത്രയിൽ കേരളത്തിലെ നഗരങ്ങൾക്ക് സുരക്ഷയുടെയും ശുചിത്വത്തിൻ്റെയും കാര്യത്തിൽ മികച്ച റേറ്റിംഗ് നൽകി വിദേശ വനിത. @discoverwithemma_ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് എമ്മ എന്ന സഞ്ചാരി തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത്. 'ഷുഗർ കോട്ടിംഗ് ഇല്ല, എട്ട് നഗരങ്ങളിൽ ആഴ്ചകൾ പിന്നിട്ട എൻ്റെ സത്യസന്ധമായ അനുഭവം' എന്ന തലക്കെട്ടിലാണ് എമ്മയുടെ പോസ്റ്റ്. 48,000-ത്തിലധികം ഫോളോവേഴ്സുള്ള എമ്മയുടെ ഈ അനുഭവക്കുറിപ്പ് വ്യാപകമായ ശ്രദ്ധ നേടി.
സ്ത്രീ സുരക്ഷയെ മുൻനിർത്തി എട്ട് ഇന്ത്യൻ നഗരങ്ങളെ തരംതിരിച്ചതിൽ കേരളത്തിലെ നഗരങ്ങൾക്കാണ് എമ്മ മുൻഗണന നൽകിയത്. ഡൽഹിക്ക് 1/10 റേറ്റിംഗ് നൽകിയ എമ്മ, നിരന്തരമായ നോട്ടങ്ങളും ബഹളവും തിരക്കും അസ്വസ്ഥതയുണ്ടാക്കിയതായി ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും അവർ കൂട്ടിച്ചേർത്തു. താജ്മഹലിൻ്റെ ഭംഗിയെ അഭിനന്ദിച്ചെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ ആഗ്രയെ സുരക്ഷിതമല്ലാത്ത നഗരമായി വിലയിരുത്താൻ കാരണമായി (3/10). ജയ്പൂരിന് 5/10 റേറ്റിംഗ് ലഭിച്ചു, അതേസമയം പുഷ്കറിന് 6.5/10 ആണ് നൽകിയത്.
ഉദയ്പൂരിനെ 8/10 റേറ്റിംഗ് നൽകി എമ്മ അഭിനന്ദിച്ചു. പകൽസമയത്ത് ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുഖം തോന്നിയ നഗരമെന്ന വിശേഷണം ഉദയ്പൂരിന് ലഭിച്ചു. ശാന്തമായ തടാകങ്ങളും മര്യാദയുള്ള നാട്ടുകാരും വൃത്തിയുള്ള ചുറ്റുപാടുകളും ഇതിന് കാരണമായി. തിരക്കേറിയ മുംബൈക്ക് 6.5/10 റേറ്റിംഗ് ലഭിച്ചു, ആളുകൾ അവരവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ട് ഒരു പരിധി വരെ സുരക്ഷിതത്വം തോന്നിയതായി എമ്മ സൂചിപ്പിച്ചു.
കേരളത്തിന് അവർ 9/10 നൽകിയത്. ശാന്തവും, വൃത്തിയുള്ളതും, സാംസ്കാരികമായി സമ്പന്നവുമായ കേരളത്തെയാണ് എമ്മ കൂടുതൽ പ്രശംസിച്ചത്. പ്രാദേശികർ മാന്യരാണ്, ഗതാഗതവും സുരക്ഷിതം. കേരളത്തിന്റെ മന്ദവും ആതിഥ്യമര്യാദയും നവോന്മേഷദായകമാണെന്ന് എമ്മ പറഞ്ഞു. ഇന്ത്യയിൽ ഒറ്റയ്ക്ക് സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും എമ്മ പറഞ്ഞു.