തോട്ടത്തിൽ പണിക്കായി എത്തി; റബർപാലെടുക്കുന്നതിനിടെ പിന്നിൽ ഭൂമി ഇളകുമ്പോലെ ശബ്ദം; കുതിച്ചെത്തി കാട്ടുപന്നി; വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ചു; ഗുരുതര പരിക്ക്

Update: 2025-03-08 12:29 GMT

തിരുവനന്തപുരം: റബർതോട്ടത്തിൽ പണിയെടുക്കുന്നതിനിടെ വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരി (68) യെയാണ് ഇന്ന് രാവിലെ കാട്ടുപന്നി ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പതിവ് പോലെ തോട്ടത്തിൽ റബർപാലെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. പാഞ്ഞെത്തിയ കാട്ടുപന്നി വസന്തകുമാരിയെ ഇടിച്ചിട്ടശേഷം ഓടിപ്പോകുകയായിരുന്നു. നിലത്ത് വീണ് നിലവിളിച്ച ഇവരെ ഒപ്പമുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈക്ക് പൊട്ടൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൂടുതൽ പരിശോധന നടത്തിവരികയാണ്.

Tags:    

Similar News