മഴക്കാല ദുരന്തനിവാരണത്തിന് അനുവദിച്ച ഫണ്ട് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തു; നെടുമങ്ങാട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 11 വര്‍ഷം കഠിനതടവ്

ദുരന്തനിവാരണ ഫണ്ട് തട്ടിപ്പ്; മുൻ ഡപ്യൂട്ടി തഹസിൽദാർക്ക് 11 വർഷം കഠിന തടവ്

Update: 2024-11-16 00:59 GMT

തിരുവനന്തപുരം: മഴക്കാല ദുരന്തനിവാരണത്തിന് അനുവദിച്ച ഫണ്ട് വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിനു നെടുമങ്ങാട് മുന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.സുകുമാരനെ വിജിലന്‍സ് കോടതി 11 വര്‍ഷം കഠിന തടവിനും 1,75,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു. 1,83,000 രൂപയാണ് തട്ടിയെടുത്തത്.

പാങ്ങോടു വില്ലേജില്‍ മഴക്കാല ദുരന്തനിവാരണത്തിനായി 2001-2002 കാലയളവില്‍ സര്‍ക്കാര്‍ അനുവദിച്ച 1,83,000 രൂപ ദുരിതബാധിതര്‍ക്ക് അനുവദിക്കാതെ ഒന്നാം പ്രതി പാങ്ങോട് വില്ലേജ് ഓഫിസറും രണ്ടാം പ്രതി സുകുമാരനും ചേര്‍ന്ന് തട്ടിയെടുത്ത സംഭവത്തിലാണു ശിക്ഷ. പ്രതിയെ റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു. ഒന്നാം പ്രതി മരിച്ചതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.

Tags:    

Similar News