കുറ്റവാളികള്‍ മുഖ്യമന്ത്രിയുടെ നിഴലില്‍; തന്ത്രി അകത്ത്; കൊള്ളക്കാരും മന്ത്രിമാരും പുറത്ത്; വാസവന്‍ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല

Update: 2026-02-07 06:51 GMT

ആലപ്പുഴ: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ശബരിമലയിലെ പൊന്ന് കട്ടവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും പ്രതികളെല്ലാം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുക്കിയത് സര്‍ക്കാരിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും (ടകഠ) അനാസ്ഥയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ജാമ്യം നല്‍കിയത് ഒത്തുകളിയിലൂടെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് അനായാസം ജാമ്യം ലഭിച്ചത് പോലീസിന്റെ ഗൂഢാലോചന കാരണമാണെന്ന് ചെന്നിത്തല പറഞ്ഞു. അന്വേഷണ സംഘം കൃത്യസമയത്ത് ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കുറ്റപത്രം വൈകിപ്പിക്കുകയായിരുന്നു. 'തന്ത്രി അകത്തും മന്ത്രിമാര്‍ പുറത്തും' എന്ന വിചിത്രമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ശബരിമല വിഷയത്തില്‍ വീഴ്ച വരുത്തിയ മന്ത്രി വി.എന്‍. വാസവന്‍ എത്രയും വേഗം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് സമരത്തിലേക്ക് ശബരിമലയിലെ വഴിപാടുകളിലും സ്വര്‍ണ്ണത്തിലും കൈയിട്ടുവാരിയവര്‍ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തമാക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. അയ്യപ്പന്റെ സ്വത്ത് കവര്‍ന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ വിശ്രമമില്ല. സര്‍ക്കാരിന്റെ ഒത്തുകളി ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

Similar News