അടുക്കളയിലെ സ്ലാബിനടിയിൽ ഒരു കറുത്ത രൂപം; ഇടയ്ക്ക് ശ്വാസം വിടുന്നതും വ്യക്തമായി കാണാം; അടുത്ത് ചെന്നതും ചീറ്റൽ; പിന്നാലെ ഭീകര കാഴ്ച

Update: 2025-10-08 15:12 GMT

കണ്ണൂർ: അയ്യങ്കുന്നിലെ ഒരു വീട്ടിലെ അടുക്കള സ്ലാബിനടിയിൽ നിന്ന് ഭീമൻ രാജവെമ്പാലയെ കണ്ടെത്തിയത് വീട്ടുകാരിൽ കടുത്ത ഭീതി പടർത്തി. ഭക്ഷണം അടച്ചുവച്ച പാത്രങ്ങൾ പോലും മാറ്റിവെക്കാത്ത അടുക്കളയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പച്ചക്കറി അരിഞ്ഞതിൻ്റെ ബാക്കിയും പാത്രത്തിൽ കണ്ടതോടെ സംഭവം വീട്ടുകാർക്ക് വലിയ ഞെട്ടലുണ്ടാക്കി.

അയ്യങ്കുന്നുമുരിക്കയം കുറ്റിയാടിക്കൽ സണ്ണിയുടെ വീട്ടിലാണ് അപ്രതീക്ഷിത അതിഥി എത്തിയത്. അടുക്കളയിലെ സ്ലാബിനടിയിൽ നിന്ന് അസ്വാഭാവികമായ അനക്കം കേട്ടതിനെ തുടർന്നാണ് വീട്ടുകാർ പരിശോധിച്ചത്. തുടർന്ന് കണ്ടത് ഭീമാകാരനായ രാജവെമ്പാലയെയായിരുന്നു. ആദ്യം അമ്പരന്നെങ്കിലും, വീട്ടുകാർ ഉടൻ തന്നെ 'മാർക്ക്' പ്രവർത്തകരെ വിവരം അറിയിച്ചു.

മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, ശശിധരൻ വെളിയമ്പ്ര എന്നിവർ സ്ഥലത്തെത്തി സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ സുരക്ഷിതമായി വനത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. അടുക്കളയിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തിയത് വീട്ടുകാരെയും പ്രദേശവാസികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Tags:    

Similar News