ആദ്യം ചുറ്റുമൊന്ന് പരതി നോക്കി; നേരെ പാഞ്ഞെത്തി പരിഭ്രാന്തിയിൽ തിരിച്ചോടി; തിരുവമ്പാടിയെ വിറപ്പിച്ച് 'അജ്ഞാത ജീവി'യുടെ സാന്നിധ്യം; നാട്ടുകാർ ആശങ്കയിൽ; പ്രദേശത്ത് അതീവ ജാഗ്രത
By : സ്വന്തം ലേഖകൻ
Update: 2025-11-28 11:00 GMT
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിലെ ചെപ്പിലാംകോട് ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. ചെപ്പിലാംകോട് സ്വദേശി സുമയുടെ വീട്ടുമുറ്റത്താണ് ഈ ജീവി എത്തിയത്.
സുമയുടെ വീട്ടിലെ സിസിടിവിയിൽ പുലിയോട് സാമ്യമുള്ള ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ നാട്ടുകാർക്കിടയിൽ ആശങ്ക ഉയർന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് എത്തിയത് കാട്ടുപൂച്ച പോലുള്ള ജീവിയാണോ എന്നും അവർ പരിശോധിച്ചു വരുന്നുണ്ട്. ജനവാസ മേഖലയിൽ കണ്ട ഈ അജ്ഞാത ജീവിയുടെ സാന്നിധ്യം കാരണം പ്രദേശവാസികൾ ഭീതിയിലാണ്.