രാമന്തളിയില്‍ ഒരു വീട്ടിലെ നാല് പേര്‍ മരിച്ച നിലയില്‍; കുട്ടികളെ കൊന്നതിന് ശേഷം മുതിര്‍ന്നവര്‍ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

രാമന്തളിയില്‍ ഒരു വീട്ടിലെ നാല് പേര്‍ മരിച്ച നിലയില്‍

Update: 2025-12-22 17:14 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കള്‍ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പയ്യന്നൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. കുട്ടികളെ കൊന്നതിനു ശേഷം മുതിര്‍ന്നവര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Tags:    

Similar News