ജി സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു; കാലിന് ഒടിവ് കണ്ടെത്തിയതോടെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ശസ്ത്രക്രിയയും തുടര്‍ചികിത്സയും ആവശ്യം

ജി സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു

Update: 2025-11-22 13:06 GMT

ആലപ്പുഴ: മുന്‍മന്ത്രിയും സി.പി.എം. മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെ കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ കാലിന് ഒടിവുണ്ടായതിനാലാണ് ചികിത്സ തേടിയത്.

പ്രാഥമികമായി ആലപ്പുഴയിലെ സാഗര സഹകരണ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍, കാലിന്റെ അസ്ഥിക്ക് ഒടിവുള്ളതിനാല്‍ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിലവില്‍ അദ്ദേഹത്തിന് ശസ്ത്രക്രിയയും തുടര്‍ ചികിത്സയും ആവശ്യമുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സുധാകരന്‍ രണ്ട് മാസം പൂര്‍ണ വിശ്രമത്തില്‍ കഴിയണം.

Tags:    

Similar News