ആ​ന്ധ്ര​യി​ൽ​ നിന്നും കഞ്ചാവ് കടത്തും; ശേഷം പൊ​തി​ക​ളാ​ക്കി ജി​ല്ല​യു​ടെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ വി​ൽപ്പ​ന നടത്തും; ഒടുവിൽ പരിശോധനയിൽ പ്ര​തി കുടുങ്ങി; പിടിച്ചെടുത്തത് എ​ട്ട​ര കി​ലോ കഞ്ചാവ്

Update: 2024-12-04 13:03 GMT

ബാ​ല​രാ​മ​പു​രം: ക്രി​സ്​​മ​സ് ന്യൂ ഇ​യ​ർ ല​ക്ഷ്യ​മി​ട്ട് വിൽപ്പനക്കായി​ എ​ത്തി​ച്ച ക​ഞ്ചാ​വ് പൊ​ലീ​സ്​ പിടികൂടിയത് സാ​ഹ​സി​ക​മാ​യി. വീട്ടിൽ സൂക്ഷിച്ചിരുന്ന എ​ട്ട​ര കി​ലോ കഞ്ചാവാണ് പരിശോധനയിൽ പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ പ​ള്ളി​ച്ച​ൽ വ​ട​ക്കേ​വി​ള ത​ണ്ണി​ക്കു​ഴി അ​രു​ൺ പ്ര​ശാ​ന്ത് (41) ആണ് അ​റ​സ്റ്റി​ലായത്. ആ​ഴ്ച​ക​ളാ​യി ല​ഹ​രി​മാ​ഫി​യ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി കി​ര​ൺ നാ​രാ​യ​ണി​ന്‍റെ​യും നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ.​എ​സ്.​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

മം​ഗ​ല​ത്തു​കോ​ണം ഈ​റ്റു​കു​ഴി​ക്ക് സ​മീ​പ​ത്തെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് എ​ത്തിച്ചിരുന്നത്. ഇ​വി​ടെ​നി​ന്നാ​ണ്​​ ചെ​റി​യ പൊ​തി​ക​ളാ​ക്കി ബൈ​ക്കി​ൽ ജി​ല്ല​യു​ടെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലേക്ക് വി​ൽ​പ​ന​ക്കായി കഞ്ചാവ് കൊ​ണ്ടു​പോ​കു​ന്ന​ത്. പ​രി​സ​ര​ത്തു​ള്ള​വ​ർ​ക്കു​പോ​ലും അ​റി​യാ​ത്ത ത​ര​ത്തി​ൽ അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്. ആ​ന്ധ്ര​യി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട്ടെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ബൈ​ക്കി​ലാ​ണ് ഇ​വി​ടെ കൊ​ണ്ടു​വന്ന​തെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം സി.​ഐ ധ​ർ​മ്മ​ജി​ത്ത്, എ​സ്.​ഐ ജ്യോ​തി സു​ധാ​ക​ർ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രേം​കു​മാ​ർ, അ​നീ​ഷ്, അ​രു​ൺ​കു​മാ​ർ, പ​ത്​​മ​കു​മാ​ർ, അ​രു​ൺ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    

Similar News