ഫ്ലാറ്റെടുത്ത് കഞ്ചാവ് വിൽപ്പന; രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിൽ 24കാരൻ പിടിയിൽ

Update: 2025-08-13 06:11 GMT

പാലക്കാട്: വെങ്ങന്നൂരിൽ 2 കിലോയോളം കഞ്ചാവുമായി 24കാരൻ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആറാപ്പുഴ റോഡിലെ ഇരുനില ബിൽഡിംഗിലെ താഴത്തെ നിലയിലെ ഫ്ലാറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. 24 വയസുകാരനായ ദീപു ആണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.

വീട്ടിൽ നിന്നും പുറത്താക്കിയതോടെ സ്വയം വരുമാനം കണ്ടെത്താനായി ഇയാൾ കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നു. സ്വന്തം ഫ്ലാറ്റിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഫ്ലാറ്റിലാണ് ലഹരി സൂക്ഷിച്ചിരുന്നതും വിൽപ്പന നടത്തിയിരുന്നതും. ആലത്തൂർ എസ്ഐ വിവേക് നാരായണന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘവും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News