തി​രൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ലഹരി വിൽപ്പന; ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നിന്നും കടത്തിയ കഞ്ചാവുമായി ഒരാൾ പിടിയിൽ

Update: 2025-08-14 09:00 GMT

തി​രൂ​ർ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നിന്നും കടത്തിയ കഞ്ചാവുമായി ഒരാൾ പിടിയിൽ. ​കർ​ണാ​ട​ക കൂ​ർ​ഗ് സ്വ​ദേ​ശി അ​ൽ​ത്താ​ഫി​നെ​യാ​ണ് (41) തി​രൂ​ർ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. തി​രൂ​ർ ഗ​ൾ​ഫ് മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ഇയാൾ പിടിയിലായത്.

വി​ൽ​പ​ന​ക്കാ​യാണ് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നിന്നും ക​ഞ്ചാ​വ് എത്തിച്ചത്. തി​രൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ൽ​ത്താ​ഫ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ വി​വ​രം തി​രൂ​ർ എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ൽ​ത്താ​ഫി​നെ നി​രീ​ക്ഷി​ച്ച് വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പി​ടി​യിലായതെന്ന്​ തി​രൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു.

എ​ക്സൈ​സ് പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ ര​വീ​ന്ദ്ര​നാ​ഥ്, ഷി​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് അ​ലി, ക​ണ്ണ​ൻ, ദീ​പു, എ.​എ​സ് ശ​ര​ത്, അ​രു​ൺ​രാ​ജ്, സ​ജി​ത, ഡ്രൈ​വ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    

Similar News