തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ ഒരു പെൺകുട്ടി; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തി കരുതൽ; ആശുപത്രിയിലെത്തിച്ചതും ദാരുണാന്ത്യം

Update: 2025-08-08 13:12 GMT

കാസർകോട്: ട്രെയിനുള്ളിൽ അബോധാവസ്ഥയിൽ കണ്ട പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കാഞ്ഞങ്ങാട് നിർത്തുകയായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. അമ്മ സ്റ്റെല്ല ട്രെയിനിൽ തന്നെ കൂടെയുണ്ടായിരുന്നു.

Tags:    

Similar News