സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു; കുറയുന്നത് തുടർച്ചയായ രണ്ടാം ദിനത്തിൽ; പവന് 240 ഇടിവ്; പ്രതീക്ഷ അർപ്പിച്ച് കാസ്റ്റമേഴ്‌സ്; ഇന്നത്തെ തങ്കവില അറിയാം..!

Update: 2025-01-28 05:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞതായി റിപ്പോർട്ടുകൾ. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്.

ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6200 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

അതേസമയം, ഇക്കഴിഞ്ഞ ദിവസം അതായത് ഇരുപത്തിയാറാം തീയതി സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരിന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,440 രൂപയായിരുന്നു. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.

Tags:    

Similar News