തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും തലപൊക്കി; പരിശോധനയിൽ പിടിച്ചെടുത്തത് 450 കിലോയോളം നിരോധിത ഫ്ലക്സ്; സ്ഥാപന ഉടമക്ക് നോട്ടീസ്

Update: 2025-11-24 14:01 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് വൻ പരിശോധന. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പ്രിന്റിങ് ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 450 കിലോ നിരോധിത ഫ്ലക്സ് വസ്തുക്കൾ പിടിച്ചെടുത്തു.

നിരോധിത ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമയ്ക്ക് അധികൃതർ നോട്ടീസ് നൽകി. പിഴ ചുമത്തുന്നതിനും തുടർനടപടികൾക്കുമായി പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News