അട്ടപ്പാടിയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി അസം സ്വദേശിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; അന്വേഷണം ഊർജിതമാക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-05-04 16:01 GMT
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കായി വ്യാപക അന്വേഷണം. ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളികൾ തമ്മിലെ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അട്ടപ്പാടി റാവുട്ടം കല്ലിൽ ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. അസം സ്വദേശി നൂറിൻ ഇസ്ലാമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇയാൾ ഒളിവിലാണ്. സ്ഥലത്ത് പൊലീസെത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.