പെരിന്തല്‍മണ്ണയില്‍ കഞ്ചാവും നാടന്‍ തോക്കുകളുമായി യുവാവ് പിടിയില്‍; പിടികൂടിയത് പച്ചക്കറി കച്ചവടം നടത്തുന്ന കടയില്‍ നിന്നും

പെരിന്തല്‍മണ്ണയില്‍ കഞ്ചാവും നാടന്‍ തോക്കുകളുമായി യുവാവ് പിടിയില്‍

Update: 2025-04-02 16:32 GMT

മേലാറ്റൂര്‍: വില്‍പ്പനയ്ക്കായി കടയില്‍ സൂക്ഷിച്ച 1.25 കിലോ കഞ്ചാവും രണ്ട് നാടന്‍തോക്കും അഞ്ച് തിരകളുമായി യുവാവ് പിടിയില്‍. മണ്ണാര്‍മല കിഴക്കേത്തല കിളിയേങ്ങല്‍ ഷറഫുദ്ദീ (40)നെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ പി എം ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. വെട്ടത്തൂര്‍ ടൗണില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ഷറഫുദ്ദീന്റെ കടയില്‍നിന്നാണ് ഇവ പിടികൂടിയത്.

നാടന്‍തോക്കും തിരകളും കടയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. മറ്റൊരു തോക്ക് ജീപ്പിനുള്ളിലും. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകളും തിരകളുമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ഡാന്‍സാഫ് എസ്‌ഐ ബിബിന്‍, മേലാറ്റൂര്‍ സ്റ്റേഷനിലെ എഎസ്‌ഐമാരായ ഫക്രുദ്ദീന്‍ അലി, സിന്ധു, വിനോദ്, സിപിഒമാരായ പ്രമോദ്, ഷിജു, ചന്ദ്രദാസ്, രാജേഷ്, അബുള്‍ ഫസല്‍, ജിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News