യുഡിഎഫ് പിവി അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അന്‍വറുമായി ഒരു ഡീലിനുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍; സരിന് സീറ്റ് നല്‍കുന്ന കാര്യം സിപിഎം നേരത്തെ തന്നെ തീരുമാനിച്ചാണെന്ന് ഹസന്‍

Update: 2024-10-22 06:26 GMT

തിരുവനന്തപുരം: യുഡിഎഫ് പിവി അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അന്‍വറുമായി ഒരു ഡീലിനുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. പാലക്കാട് യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പറഞ്ഞ ഹസന്‍ പാലക്കാടും ചേലക്കരയിലും സിപിഎം-ബിജെപി ഡീല്‍ ആണെന്നും കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ പറഞ്ഞത് ആര്‍ക്കും അംഗീകരിക്കാനാവില്ല. പി. സരിനെ പോലെ സീറ്റ് കിട്ടാതെ പോയ ആളാണ് അന്‍വര്‍ കണ്ടെത്തിയ സ്ഥാനാര്‍ഥി. അന്‍വര്‍ ഡീല്‍ പറയുകയും പിണറായിയെ ജയിപ്പിക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും യുഡിഎഫ് അന്‍വറുമായി മറ്റ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. പി. സരിന് സീറ്റ് നല്‍കുന്ന കാര്യം സിപിഎം നേരത്തെ തന്നെ തീരുമാനിച്ചാണെന്ന് എം.എം.ഹസന്‍ ആരോപിച്ചു.

പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കിവന്നാല്‍ സ്ഥാനാര്‍ഥിയാക്കാമെന്നായിരുന്നു സിപിഎം തയാറാക്കിയ തിരക്കഥ. ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥിയെ നേരത്തെ നടന്ന ചില ഡീലിന്റെ അടിസ്ഥാനത്തില്‍ സിപിഎം കണ്ടെത്തിയതാണ്. പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കും പകരം ചേലക്കരയില്‍ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും ഹസന്‍ പറഞ്ഞു.

Tags:    

Similar News