പ്രദേശത്ത് ശക്തമായ മഴ; ജലനിരപ്പ് ഉയരുന്നു; പൂമല ഡാം ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്; നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം!

Update: 2025-06-03 12:50 GMT

തൃശൂർ: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്‍റെ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഡാം തുറക്കുന്ന സാഹചര്യത്തിൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിർദ്ദേശം ഇപ്പോൾ നൽകിയിരിക്കുന്നത്. ജലനിരപ്പ് 28 അടിയായാൽ ഷട്ടറുകൾ അടിയന്തരമായി തുറക്കുമെന്നും മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News