വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; കാറ്റിനെതിരെ ജാഗ്രതാ നിര്‍ദേശം: കണ്ണൂരും കാസര്‍ഗോഡും റെഡ് അലേര്‍ട്ട്
വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത
By : സ്വന്തം ലേഖകൻ
Update: 2025-06-14 00:24 GMT
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ പ്രവചനം. വടക്കന്‍ കര്‍ണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിലുമാണ് ഇത്. കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാകുമെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്.
ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടും.