കാമുകന്റെ ബലാത്സംഗത്തിൽ ഗർഭിണിയായി; 16 വയസ്സുകാരിയായ അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി; കുഞ്ഞിനെ ദത്തെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം

Update: 2024-10-30 17:04 GMT

കൊച്ചി: അതിജീവതയായ 16 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണ് കോടതി തീരുമാനം. കുഞ്ഞിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. അതിജീവതയുടെ വീട്ടുകാരുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്തെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി.

വളരെ വൈകിയായിരുന്നു ഗർഭിണിയാണെന്ന കാര്യം അതിജീവതയും മാതാപിതാക്കളും മനസ്സിലാക്കിയത്. കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായിരുന്നു. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗർഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു.

തുടർന്ന് ഈ മാസം 22നായിരുന്നു ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. അപ്പോൾ ഗർഭസ്ഥശിശുവിന് 26 ആഴ്ചയും 5 ദിവസവും ആയിരുന്നു പ്രായം. സുപ്രീം കോടതിയുടെ ഉത്തരവിലുള്ള കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവതയുടെ മാതാപിതാക്കൾ കോടതിയിൽ ഹർജി സമർപ്പിച്ചത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രത്യുൽപാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണ് ഗർഭം വേണോ എന്നുള്ളതിന്റെ തീരുമാനവും വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ട് എന്നും വാദിച്ചു. മാത്രമല്ല അതിജീവതയുടെ പ്രായം കണക്കിലെടുത്ത് പ്രസവം ശാരീരികമായും മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്നാണ് ഹർജി പരിഗണിച്ച് അതിജീവതയെ പരിശോധിക്കാൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരോട് ഹൈക്കോടതി നിർദേശിച്ചത്. ഗർഭച്ഛിദ്രം നടത്തിയാലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാനാകൂ എന്നായിരുന്നു മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം 20 ആഴ്ച വരെ ഗർഭച്ഛിദ്രം അനുവദനീയമാണ്.

പ്രത്യേക സാഹചര്യങ്ങളിൽ വിദഗ്ധ മെഡിക്കൽ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 24 ആഴ്ച വരെ ഗർഭഛിദ്രം നടത്താം എന്നാണ് നിയമം. സ്ത്രീയുടെ ശരീരത്തിന്മേൽ അവർക്കാണ് അവകാശമെന്നത് ശരിയാകുമ്പോഴും ഗർഭഛിദ്ര നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

പ്രത്യേക സാഹചര്യങ്ങളിൽ വിദഗ്ധ വൈദ്യോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ 24 ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നുണ്ട്. സ്ത്രീയുടെ ശരീരത്തിന്മേൽ അവർക്ക് അവകാശമുണ്ടെന്നത് ശരിയാണെങ്കിലും ഗർഭച്ഛിദ്ര നിയമത്തിനെതിരെ പ്രവർത്തിക്കാൻ കഴിയുമോയെന്ന് കോടതി വിധിയിൽ പറഞ്ഞു.

കാരണം, ഭ്രൂണത്തിന് 26 ആഴ്ച കഴിഞ്ഞെന്നും ജീവനോടെയേ പുറത്തെടുക്കാനാവുമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നില്ല. ബലാത്സംഗത്തിനിരയായ അതിജീവതയെ ശാരീരികമായും മാനസികമായും പ്രസവം ബാധിക്കുമെന്ന് ബോർഡ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡ് വിശദമായ അഭിപ്രായം പറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തണമെന്ന ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് അമ്മയ്ക്കും രക്ഷിതാക്കൾക്കും താൽപര്യമെങ്കിൽ പ്രസവശേഷം കുട്ടിയെ ദത്തെടുക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്ന് കോടതി നിർദേശിച്ചത്.

Tags:    

Similar News