ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്; ഉ​യ​ർ​ന്ന തി​ര​മാ​ലയ്ക്കും സാധ്യത; ക​ന്യാ​കു​മാ​രി തീ​ര​ത്ത് ജാ​ഗ്ര​ത നിർദ്ദേശം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അലർട്ട് നൽകി അധികൃതർ

Update: 2025-04-04 11:58 GMT
ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്; ഉ​യ​ർ​ന്ന തി​ര​മാ​ലയ്ക്കും സാധ്യത; ക​ന്യാ​കു​മാ​രി തീ​ര​ത്ത് ജാ​ഗ്ര​ത നിർദ്ദേശം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അലർട്ട് നൽകി അധികൃതർ
  • whatsapp icon

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ് എന്ന് വിവരങ്ങൾ. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ രാ​ത്രി 11. 30 വ​രെ 0.8 മു​ത​ൽ 1.2 മീ​റ്റ​ർ വ​രെ ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​ ഉണ്ടെന്നും അറിയിപ്പ് ഉണ്ട്.

ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം വ്യക്തമാക്കി. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് പരമാവധി ഒ​ഴി​വാ​ക്ക​ണം.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News