പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തി; ഫോൺ നമ്പർ വാങ്ങി അർധരാത്രിയിൽ മെസ്സേജ് അയച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഹോട്ടൽ ജീവനക്കാരി

Update: 2026-01-28 04:17 GMT

കഴക്കൂട്ടം: പരാതി നൽകാനെത്തിയ യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി അർധരാത്രിയിൽ സന്ദേശങ്ങളയച്ച് ശല്യപ്പെടുത്തിയെന്ന പരാതിയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. തുമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി നൽകാനാണ് ഹോട്ടൽ ജീവനക്കാരിയായ യുവതി തുമ്പ സ്റ്റേഷനിലെത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് യുവതിയുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു.

തുടർന്ന് അർധരാത്രികളിൽ തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. പോലീസ് അസോസിയേഷൻ നേതാവ് കൂടിയാണ് ആരോപണവിധേയനായ സന്തോഷ്. സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും കഴക്കൂട്ടം എ.സി.പി. ചന്ദ്രദാസ് അറിയിച്ചു. 

Tags:    

Similar News