സൈനികന്റെ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണാഭരണങ്ങളും മദ്യക്കുപ്പികളും അടിച്ചുമാറ്റി വിരുതൻ; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സൈനികന്റെ വീട്ടിൽ മോഷണം നടന്നതായി വിവരങ്ങൾ. വിജിത്തിൻ്റെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും മദ്യക്കുപ്പികളും മോഷ്ടിച്ചു. വിജിത്ത് ജോലിസ്ഥലത്തും ഭാര്യ സ്വന്തം വീട്ടിലുമായിരുന്നതിനാൽ മോഷണം നടന്ന സമയത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.
വിജിത്തിൻ്റെ സഹോദരൻ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മുൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധിച്ചത്.
തുടർന്ന് പരിശോധിച്ചപ്പോൾ വീടിൻ്റെ പുറകുവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് വിജിത്തിൻ്റെ ഭാര്യയെത്തി പരിശോധിച്ചപ്പോൾ മൂന്ന് കുപ്പി മദ്യവും മോഷണം പോയതായി മനസ്സിലായത്.
വീടിൻ്റെ പിറകിലെ സ്റ്റെയർകെയ്സ് വഴി കയറിയ മോഷ്ടാവ് മുകളിലത്തെ വാതിലും തകർത്തതായി കണ്ടെത്തിയിട്ടുണ്ട്. മുറിയിലെ ബാഗിൽ ഉണ്ടായിരുന്ന ഒരു വളയും കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.