പറമ്പില്‍ വിറക് ശേഖരിക്കാന്‍ പോയി; ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ശേഖരിച്ചുവച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലില്‍ കത്തിയമര്‍ന്നു
Update: 2025-04-05 23:56 GMT
മാവൂര്‍: വിറക് ശേഖരിക്കാന്‍ പറമ്പിലേക്ക് പോയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈകുന്നേരം വീടിനടുത്തുള്ള പറമ്പില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ശേഖരിച്ചുവച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലില്‍ കത്തിയമര്‍ന്നു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ഫാത്തിമ.
മൃതദേഹം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: റഹീസ്, റംഷിദ, റമീസ, രഹ്ന ഭാനു.