ആളെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണത്തിൽ കാടുമൂടിയ സ്ഥലത്ത് മൃതദേഹം; പത്തനംതിട്ടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; വൻ ദുരൂഹത
By : സ്വന്തം ലേഖകൻ
Update: 2025-10-25 08:48 GMT
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കാണാതായ വീട്ടമ്മയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ സാമുവൽ (86) ആണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിനോട് ചേർന്നുള്ള കാടുപിടിച്ച സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നിലവിൽ മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.