പുഴയിൽ നിന്ന് തുണിയലക്കുന്നതിനിടെ അപകടം; ഒഴുക്കിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാസർകോട്
By : സ്വന്തം ലേഖകൻ
Update: 2025-05-29 15:10 GMT
കാസർകോട്: പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. കാസർകോട് മധുവാഹിനിയിലാണ് ദാരുണ സംഭവം നടന്നത്. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.