പ്രണയിച്ചു വിവാഹം കഴിച്ചവര്‍; ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി; അനാഥരായി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍

അനാഥരായി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍

Update: 2025-05-25 11:50 GMT

കട്ടപ്പന: പ്രണയിച്ചു വിവാഹം കഴിച്ചവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് പൊട്ടിത്തെറിയില്‍ എത്തിയതോടെ അനാഥരായത് രണ്ട് കുരുന്നുകള്‍. ഇടുക്കയില്‍ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ജീവനൊടുക്കി ഭര്‍ത്താവും. ഊന്നുകല്‍ നമ്പൂരി കുപ്പില്‍ അജിത്(32) ആണ് മരിച്ചത്. തലക്കോട് പുത്തന്‍കുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി(26) ജീവനൊടുക്കിയിരുന്നു. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇരുവര്‍ക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.

Tags:    

Similar News