വിദേശത്ത് നിന്നും 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായെത്തി; രഹസ്യ വിവരത്തിൽ പരിശോധന; കോഴിക്കോട് സ്വദേശി പിടിയിൽ

Update: 2025-08-05 09:50 GMT

തിരുവനന്തപുരം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. 13 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ചൊവാഴ്ച്ച പുലർച്ചെയാണ് കോഴിക്കോട് സ്വദേശിയായ സുധീഷ് ടെന്‍സണിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി. ആര്‍. ഐ)

തിരുവനന്തപുരം സിറ്റി പോലീസിലെ ഡാന്‍സാഫ് ടീമും സംയുക്തമായാണ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കഞ്ചാവ് കടത്തിനേപ്പറ്റി ഡി. ആര്‍. ഐയ്ക്കും തിരുവനന്തപുരം സിറ്റി പോലിസിലെ ഡാന്‍സാഫ് ടീമിനും രഹസ്യ വിവരം ലഭിച്ചിരുന്നു. തായ്‌ലന്‍ഡില്‍ നിന്നായിരുന്നു ഇയാള്‍ കഞ്ചാവ് വാങ്ങിയത്. തുടര്‍ന്ന് ബാങ്കോക്ക് വഴി ദുബായിലേക്കും അവിടെ നിന്ന് തിരവനന്തപുരത്തേക്ക് എത്തുകയായിരുന്നു.

എമിറ്റേറ്‌സ് വിമാനത്തില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് സുധീഷ് തിരുവനന്തപുരത്തും എത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീമും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനമിറങ്ങിയ സുധീഷിനെ വിമാനത്താവളത്തിലുണ്ടായിരുന്ന ഡി. ആര്‍. ഐ ടീം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 

Tags:    

Similar News