കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ കണ്ടത് നിരനിരയായി കിടക്കുന്ന ടോറസ് ലോറികളെ; നാലു ചുറ്റും കനത്ത കാവൽ; കൂടെ രോഗങ്ങളുടെ സ്ക്രീനിംഗും; അനധികൃത മൃഗക്കടത്ത് തടയാൻ അധികൃതർ

Update: 2025-09-27 06:55 GMT

തിരുവനന്തപുരം: അനധികൃത മൃഗക്കടത്ത് തടയുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് 20 അതിർത്തി ചെക്ക്പോസ്റ്റുകൾ നവീകരിക്കുന്നു. ഇതിൻ്റെ ഭാഗമായി എല്ലാ ചെക്ക്പോസ്റ്റുകളിലും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തും. കൂടാതെ, മൃഗങ്ങൾ വഴിയുള്ള രോഗവ്യാപനം തടയുന്നതിനായി രോഗനിർണയ സംവിധാനങ്ങളും ചെക്ക്പോസ്റ്റുകളിൽ സജ്ജീകരിക്കും.

ഈ നവീകരണത്തിൻ്റെ ഭാഗമായി, ചെക്ക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും. ചെക്ക്പോസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ചും, മൃഗങ്ങളെ അതിർത്തി കടത്തിക്കൊണ്ടു വരുമ്പോൾ പാലിക്കേണ്ട നിയമനടപടികളെക്കുറിച്ചും, വരുമാനം ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും, രോഗങ്ങളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും അവർക്ക് വിശദമായ അറിവ് നൽകും.

സംസ്ഥാന മൃഗസംരക്ഷണവകുപ്പ് സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയുടെ ആദ്യഘട്ടം സെപ്തംബർ 29ന് തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. രാവിലെ 9.30ന് മുൻ ഡിജിപി ഡോ. ബി. സന്ധ്യ ഇത് ഉദ്ഘാടനം ചെയ്യും.

Tags:    

Similar News