മുഖത്തെ പരുങ്ങൽ ശ്രദ്ധിച്ചു; പിടിച്ചുനിർത്തി പരിശോധിച്ചു; ചാക്കിലും സ്കൂട്ടർ സീറ്റിന്റെ അടിയിലും നിറയെ നിരോധിത ലഹരി വസ്തുക്കൾ; പ്രതിയെ കൈയ്യോടെ പൊക്കി

Update: 2025-04-16 12:42 GMT

കാസ‌ർകോട്: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് പോലീസ്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ചെർക്കളയിലേക്ക് സ്കൂട്ടറിൽ കടത്തും വഴിയാണ് ഇവ പിടിച്ചെടുത്തത്. മുളിയാർ കെട്ടുംകൽ സ്വദേശി മൊയ്‌ദീൻ കുഞ്ഞി (45 )നെ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.

മംഗലാപുരം- ചെർക്കള റൂട്ടിൽ ഇയാൾ സഞ്ചരിക്കുകയായിരുന്നു. അതുവഴി വരുന്നത് കണ്ട് സംശയം തോന്നിയപ്പോൾ തടഞ്ഞു വെക്കുകയും പോലീസ് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

Tags:    

Similar News