രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; പാഞ്ഞെത്തി ഉദ്യോ​ഗസ്ഥർ; കൊല്ലത്ത് അനധികൃത ​'ഗ്യാസ് ഫില്ലിം​ഗ്' കേന്ദ്രം; പിടിച്ചത് നൂറിലേറെ സിലിണ്ടർ

Update: 2025-03-11 12:38 GMT

കൊല്ലം: അനധികൃത ഗ്യാസ് ഫില്ലിങ്ങ് കേന്ദ്രത്തിൽ നിന്നും സിലിണ്ടറുകൾ പിടികൂടി. കൊല്ലം കൊട്ടിയത്താണ് സംഭവം നടന്നത്. നൂറിലധികം സിലിണ്ടറുകളാണ് ഇവിടെ നിന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മൂന്ന് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആയിരക്കണക്കിന് സിലിണ്ടറുകൾ നിറച്ചതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി എക്സൈസ് അധികൃതർ‌ അറിയിച്ചു.

ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൽ നിന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റുകയായിരുന്നു. കൊല്ലം പട്ടത്താനം സ്വദേശിയായ അനിൽ സ്വരൂപ് എന്നയാളുടെ പേരിലുളള ലൈസൻസിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

എന്നാൽ​ ​ഗ്യാസ് ഫില്ലിം​ഗിനുള്ള കേന്ദ്രം എന്ന നിലയിലല്ല ലൈസൻസ് എടുത്തിരുന്നത്. പകരം കുടിവെള്ളം നിറക്കാനുള്ള കേന്ദ്രത്തിന്റെ പേരിൽ ലൈസൻസ് എടുത്ത്, ഗ്യാസ് ഫില്ല് ചെയ്ത് ഇവിടെ നിന്നും അനധികൃതമായി വിൽപ്പന നടത്തുകയായിരുന്നു. സിവിൽ സപ്ലൈസിന്റെ ഉന്നത ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. 

Tags:    

Similar News