കാച്ചിൽ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ആൺകുട്ടിയെ വീടിനുള്ളിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; 65കാരനെ 4 വർഷം തടവിന് വിധിച്ച് കോടതി

Update: 2025-05-31 10:02 GMT
കാച്ചിൽ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ആൺകുട്ടിയെ വീടിനുള്ളിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; 65കാരനെ 4 വർഷം തടവിന് വിധിച്ച് കോടതി
  • whatsapp icon

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികനെ നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ കുട്ടിയെ കാച്ചിൽ നൽകാനായി പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. കുട്ടിയുടെ മാതാവെത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

സംഭവത്തിൻ്റെ മനോവിഷമത്തിൽ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി കേസ് എടുത്തത്.

Tags:    

Similar News