കോഴിക്കോട് ഞെട്ടിപ്പിക്കുന്ന സംഭവം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; പിന്നിലെ കാരണം വ്യക്തമല്ല; യുവതിയെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു; പ്രതി ജബ്ബാറിനെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-12-24 11:50 GMT

കോഴിക്കോട്: ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് ഫറോക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫറോക്ക് കോളേജിനടുത്താണ് സംഭവം ഉണ്ടായത്. പ്രതി ജബ്ബാറിനെ ഫറോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ​പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും യുവതിയുടെ ബന്ധുക്കൾ വ്യക്തമാക്കി.

Tags:    

Similar News