ചാമ്പ്യന്മാർ 33 കൊല്ലത്തിന് ശേഷം വീണ്ടും ബൂട്ടുകെട്ടി; ഒത്തുകൂടിയത് ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ ഫുട്ബോൾ ടൂർണമെന്റ് ആദ്യമായി നേടിയ കേരള യൂണിവേഴ്സിറ്റി ടീം
തിരുവനന്തപുരം: ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ ഫുട്ബോൾ ടൂർണമെന്റ് കപ്പ് കരസ്ഥമാക്കിയ കേരള യൂണിവേഴ്സിറ്റി ടീം അംഗങ്ങൾ 33 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചു. സ്വാതന്ത്യദിനത്തിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ചാമ്പ്യന്മാരുടെ സൗഹൃദ സംഗമം നടന്നത്. കേരള യൂണിവേഴ്സിറ്റി രൂപീകൃതമായതിന് ശേഷം ആദ്യമായി സൗത്ത് സോൺ ഫുട്ബോൾ ചാമ്പ്യന്മാരാകുന്നത് 1992ലാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും, മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയെയും, മദ്രാസ് യൂണിവേഴ്സിറ്റിയെയും, ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് ചരിത്രത്തിൽ ആദ്യമായി കേരള യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ ഫുട്ബോൾ ടൂർണമെന്റ് ജയിക്കുന്നത്. 33 വർഷങ്ങൾക്ക് ശേഷമാണ് ടീം അംഗങ്ങൾ വീണ്ടും ഒത്തുചേർന്നത്.
അന്തരിച്ച മുഖ്യ പരിശീലകൻ രവീന്ദ്രൻ, കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ആയിരുന്ന പത്രോസ് മത്തായി, ടീം അംഗങ്ങളായിരുന്ന ജസ്റ്റസ്സ് മെന്റെസ്, ജോസഫ് ജോൺ എന്നിവരെ കൂട്ടായ്മ അനുസ്മരിച്ചു. ടീം കോച്ച് സുഗുണനെ ചടങ്ങിൽ ആദരിച്ചു. .ടീം അംഗങ്ങൾ അജിത് കുമാർ, യൂജിൻഫെർണാണ്ടസ്, രഞ്ജിത്ത് കുന്നുമ്മൽ, ഏണസ്റ്റ് സിൽവസ്റ്റർ, ജയകുമാർ, ഷിബു വി, രാജേഷ് അർ, കൃഷ്ണകുമാർ, മനോജ് ടി എസ് (ടീം ക്യാപ്റ്റൻ), പ്രഭാഷ് ഡി, മാർട്ടിൻ മസ്ക്രീൻ, സിയാദ് എൽ, ജോൺസൻ എ, പ്രകാഷൻ അർ, മണിവർണ്ണൻ. തങ്ങൾ ജേതാക്കളായ അതേ ഗ്രൗണ്ടിൽ സൗഹൃദ മത്സരത്തിനായും ഇവർ ബൂട്ടുകെട്ടി. തങ്ങൾ ജേതാക്കളായ അതേ ഗ്രൗണ്ടിൽ സൗഹൃദ മത്സരത്തിനായും ഇവർ ബൂട്ടുകെട്ടി.