ഇരിട്ടി കുന്നോത്ത് അവധി ദിവസത്തെ കുട്ടിക്കളി തീക്കളിയായി; കളിക്കുന്നതിനിടെ കുട്ടികള്‍ ചേരയെന്ന് കരുതിപിടിച്ച് കുപ്പിയില്‍ അടച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനെ
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി കുന്നോത്ത് കുട്ടികള്‍ ചേരയാണെന്ന് കരുതി കളിയായി പിടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനെയാണെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ടായതിനാല്‍ അവധി പ്രഖ്യാപിച്ച വ്യാഴാഴ്ച്ച കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി കുന്നോത്താണ് നാടിനെ ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്.
ഉഗ്രവിഷമുള്ള മൂര്‍ഖനെയാണ് തങ്ങള്‍ പിടികൂടിയതെന്നതിന്റെ ഗൗരവം കുട്ടികള്‍ക്ക് അറിയാതെ ചെയ്താണെങ്കിലും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് . യുട്യൂബിലും ജിയോഗ്രഫി ചാനലിലും മാത്രം കണ്ടിരുന്ന പാമ്പ് പിടുത്തം കളിക്കിടയില്‍ കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയപ്പോള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. ചേരയാണെന്ന് കരുതി കുട്ടികള്‍ മൂര്‍ഖനെ നിസാരമായി പിടികൂടി പ്‌ളാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു.
കുട്ടികളിലൊരാളുടെ രക്ഷിതാവിന് പിടികൂടിയ പാമ്പിന്റെ ചിത്രം അയച്ചു കൊടുത്തപ്പോഴാണ് മൂര്‍ഖനാണെന്ന വിവരം മനസിലായത്. ഉടന്‍ഫോറസ്റ്റ് റസ്‌ക്യുവര്‍ മാര്‍ സ്ഥലത്തെത്തി മൂര്‍ഖനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ വിടാന്‍ കൊണ്ടുപോയിട്ടുണ്ട്. കാലവര്‍ഷം ശക്തമായതോടെ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ രാജവെമ്പാലയുള്‍പ്പെടെയുള്ള ഉഗ്രവിഷമുള്ള പാമ്പുകള്‍ വീടുകളിലും പരിസരത്തുമെത്തുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്.