വിനോദസഞ്ചാരികളുമായി കുതിച്ച ആ ജീപ്പ്; കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഇറക്കിയതും പണി പാളി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്!
By : സ്വന്തം ലേഖകൻ
Update: 2025-06-12 10:10 GMT
ഇടുക്കി: ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടതായി വിവരങ്ങൾ. മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം നടന്നത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ മൂവരെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. തമിഴ്നാട്ടിൽ നിന്നും വന്ന വിനോദസഞ്ചാരികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.