നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങി അപകടം; കൽപ്പറ്റയിൽ ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2026-01-23 13:30 GMT

കല്‍പ്പറ്റ: ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം നടന്നത്. വിനോദസഞ്ചാര കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങിയാണ് അപകടമുണ്ടായത്. മേപ്പാടി സ്വദേശിയായ ഡ്രൈവര്‍ കുട്ടൻ ആണ് മരിച്ചത്.

ഡ്രൈവർമാരായ നാലുപേർ ജീപ്പിൽ വിശ്രമിക്കുമ്പോൾ ആണ് അപകടം ഉണ്ടായത്. മറ്റു മൂന്നു പേരും അപകടത്തിൽപെട്ടെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമുള്ളതല്ല. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ കുട്ടനെ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News