മധ്യവയസ്‌കനെ കമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം: പ്രതിക്ക് മൂന്നു വര്‍ഷം തടവ്
മധ്യവയസ്‌കനെ കമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം: പ്രതിക്ക് മൂന്നു വര്‍ഷം തടവ്
പത്തനംതിട്ട: മധ്യവയസ്‌കനെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മൂന്നു വര്‍ഷം തടവിന് വിധിച്ച് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന്. വടശ്ശേരിക്കര ബൗണ്ടറി ജീരകത്തിനാലില്‍ ബിനുമാത്യു (48) വിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്.
2023 ല്‍ പെരുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വടശേരിക്കര സ്വദേശി സേതുരാമന്‍ നായരെ വടശ്ശേരിക്കര മാര്‍ക്കറ്റില്‍ വച്ച് പ്രതി കമ്പി വടി ഉപയോഗിച്ച് തലയ്ക്കും ശരീരത്തും അടിച്ച് മുറിവേല്പിക്കുകയായിരുന്നു. പ്രതിക്കെതിരെ നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
വിചാരണ പൂര്‍ത്തിയാക്കിയ കോടതി കമ്പി വടി ഉപയോഗിച്ച് ദേഹോപദ്രവമേല്പിച്ചതിന് പ്രതിയെ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ബിന്നി ഹാജരായി. പെരുനാട് പോലീസ് സബ്ഇന്‍സ്പെക്ടര്‍ ആയിരുന്ന റെജിതോമസ് ആണ് കേസ് അന്വേഷിച്ചത്. കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ സി.പി.ഒ മഹേഷ് പ്രോസിക്യൂഷന്‍ സഹായിയായി.