മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത് ശരിയായില്ലെന്ന് മുരളീധരന്‍; യുഡിഎഫ് ഭരണം പിടിക്കുമെന്നും കോണ്‍ഗ്രസ് നേതാവ്
ാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത് ശരിയായില്ലെന്ന് മുരളീധരന്‍; യുഡിഎഫ് ഭരണം പിടിക്കുമെന്നും കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: കണ്ണൂര്‍ മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത് ശരിയായില്ലെന്ന് കെ.മുരളീധരന്‍. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. എന്നാല്‍ ഒരു ജനപ്രതിനിധിക്കെതിരായ പരസ്യപ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നാണ് കെ.പി.സി.സി പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയമെന്ന് മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞതവണ 13 സീറ്റില്‍ വിജയിച്ച യു.ഡി.എഫ് ഇത്തവണ 17 സീറ്റില്‍ വിജയിക്കാന്‍ കാരണം ഭരണ വിരുദ്ധ വികാരവും ഒറ്റക്കെട്ടായി പാര്‍ട്ടി പ്രവര്‍ത്തിച്ചതിന്റെ മെച്ചവുമാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം പിടിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
മിഷന്‍ 25 അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എനിക്ക് പാലക്കാടിന്റെ ചാര്‍ജാണ്. പാലക്കാട് മുനിസിപ്പാലിറ്റി ഉള്‍പ്പെടെ പിടിച്ചെടുക്കുക എന്നതാണ് യു.ഡി.എഫ് നയം. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.