പിണറായി സര്‍ക്കാരില്‍ ബിനോയ് വിശ്വത്തെക്കാള്‍ സ്വാധീനം രാജീവ് ചന്ദ്രശേഖറിന്': കെ മുരളീധരന്‍
പിണറായി സര്‍ക്കാരില്‍ ബിനോയ് വിശ്വത്തെക്കാള്‍ സ്വാധീനം രാജീവ് ചന്ദ്രശേഖറിന്': കെ മുരളീധരന്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേക്കാള്‍ സ്വാധീനം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഉണ്ടെന്നാണ് സര്‍ക്കാരിന്റെ നടപടികള്‍ വ്യക്തമാക്കുന്നതെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വകുപ്പിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുക, സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുക,റദ്ദാക്കിയ 3000 കോളേജ് അധ്യാപക തസ്തികകള്‍ പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, സര്‍ക്കാരിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ട ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ധര്‍ണ സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് അധ്യക്ഷത വഹിച്ച ധര്‍ണ്ണ പരിപാടിയില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. റോണി ജോര്‍ജ്,കെ എസ് ഗോപകുമാര്‍, അഹമ്മദ് ഫസില്‍, ഡോ. എബിന്‍ മാത്യു, ഡോ. യു. അബ്ദുല്‍ കലാം എന്നിവര്‍ സംസാരിച്ചു.