അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതാകാന്‍ ഒ.ടി.പി അല്ല; സ്ത്രീയുടെ പൗരാവകാശങ്ങള്‍: കെ.ആര്‍.മീര പറയുന്നു
അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതാകാന്‍ ഒ.ടി.പി അല്ല
കൊച്ചി: ഒരു അതിക്രമം നേരിട്ട് ഒരു വര്‍ഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടുവര്‍ഷം കഴിഞ്ഞ് പ്രതികരിച്ചാലും ഇനി പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമമല്ലാതാകുന്നില്ലെന്ന് എഴുത്തുകാരി കെ.ആര്‍.മീര. നടി ഹണിറോസിന്റെ വിഷയത്തിലാണ് മീരയുടെ പ്രതികരണം. ഹണിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിലെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന ഇരകളെ ആക്ഷേപിക്കുന്ന വാദങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും സജീവമാകുന്നു.
ഇത്തരം പ്രതികരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും എതിരെയാണ് എഴുത്തുകാരി കെ.ആര്‍.മീര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അവരവര്‍ക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാന്‍ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ വാലിഡ് അല്ലാതാകാന്‍ ഒ.ടി.പി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങളെന്ന് കെ.ആര്‍.മീര തുറന്നടിച്ചു.