കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് സി അര്‍ അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റിനും ജാമ്യം; ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് സി അര്‍ അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റിനും ജാമ്യം

Update: 2024-12-02 06:19 GMT

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം നേതാവ് സി ആര്‍ അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി ഇരുവരും റിമാന്‍ഡിലായിരുന്നു. വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷന്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്.

അടുത്ത ബന്ധുവിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടയ്ക്ക് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ജസ്‌റിസ് സി എസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പി.ആര്‍ അരവിന്ദാക്ഷന്റെ കൂടി അറിവോടെയാണ് നടന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. തട്ടിപ്പ് വഴി ലഭിച്ച ബെനാമി ലോണില്‍ നിന്നും അരക്കോടി രൂപ കരുവന്നൂര്‍ ബാങ്കില്‍തന്നെ സ്ഥിര നിക്ഷേപമായി അരവിന്ദാക്ഷന്റെ പേരിലുണ്ടായിരുന്നു.

ഇതിന് വ്യക്തമായ തെളിവുകളുണ്ട്. 2015 മുതല്‍ 2017 വരെ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നു. ഇതിനെല്ലാം സതീഷ് കുമാറിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചത് അരവിന്ദാക്ഷനാണെന്നും ഇ.ഡി ആരോപിച്ചിരുന്നു.

Tags:    

Similar News